സൈക്കിളില്‍ വീട്ടിലേക്ക് പോകവെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഷാളില്‍ പിടിച്ചുവലിച്ച് വീഴ്ത്തി; റോഡില്‍ വീണ 17കാരിയെ അക്രമികളിലൊരാള്‍ ഓടിച്ച ബൈക്ക് കയറി മരിച്ചു

ലഖ്‌നൗ: യു.പിയിലെ അംബേദ്കര്‍ നഗറില്‍ സൈക്കിളില്‍ വീട്ടിലേക്ക് പോകവെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഷാളില്‍ പിടിച്ചുവലിച്ച് വീഴ്ത്തി യുവാക്കള്‍. റോഡില്‍ വീണ പെണ്‍കുട്ടി ബൈക്ക് കയറി മരിച്ചു.

17കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് തന്റെ സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ ഷാളില്‍ പിടിച്ചുവലിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ പെണ്‍കുട്ടിയെ അക്രമികളിലൊരാള്‍ ഓടിച്ച ബൈക്ക് തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മൂന്നു യുവാക്കള്‍ അവളെ ഉപദ്രവിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഇതില്‍ ഷാനവാസ്, അര്‍ബാസ് എന്നീ യുവാക്കള്‍ അവളുടെ ഷാള്‍ പിടിച്ചുവലിച്ച് താഴെ വീഴ്ത്തിയതായും ഫൈസല്‍ എന്നയാള്‍ ഓടിച്ച ബൈക്ക് അവളെ ഇടിക്കുകയുമായിരുന്നു എന്നും പിതാവ് പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

Top