കാറ് അപകടത്തില്‍പ്പെട്ടു: മരത്തിന്റെ തൊലി പോയെന്ന് പറഞ്ഞ് നാട്ടുകാര്‍ പണം വാങ്ങി

ഇടുക്കി: അപകടത്തില്‍പെട്ട കാറിലെ ഇതരസംസ്ഥാന യാത്രക്കാരനില്‍ നിന്നും നാട്ടുകാര്‍ പണം പിടിച്ചുപറിച്ചതായി പരാതി. കാറ് മരത്തിലിടിച്ചു എന്ന് പറഞ്ഞാണ് യാത്രക്കാരില്‍ നിന്നും 3000 രൂപ പിടിച്ചു വാങ്ങിയത്. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയില്‍ തലയാറിന് സമീപമാണ് വിവാദമായ സംഭവമുണ്ടായിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നും മറയൂരിലൂടെ മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. കൊടുംവളവില്‍ നിയന്ത്രണം വിട്ട കാര്‍ യൂക്കാലി മരത്തില്‍ ഇടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ മരത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഉടമയെന്ന അവകാശവാദവുമായി ഒരാള്‍ വരികയായിരുന്നു. മരത്തിന്റെ തൊലി നഷ്ടമായി എന്ന് പറഞ്ഞ് അയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിക്കാതെ കാര്‍ തിരികെ കയറ്റുന്നതിന് സമ്മതിക്കില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. തര്‍ക്കത്തിനൊടുവില്‍ ഇവരില്‍ നിന്നും 3000 രൂപയും വാങ്ങിയെടുക്കുകയും ചെയ്തു.

അപകടത്തില്‍പെട്ട് തെയ്ലച്ചെടികള്‍ നശിച്ചുവെങ്കിലും തൊഴിലാളികള്‍ പരാതി പറയാതെ കാര്‍ തിരികെ കയറ്റാന്‍ ട്രാക്ടര്‍ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മരത്തിന്റെ ഉടമയുടെ ക്രൂരതയുണ്ടായിരിക്കുന്നത്.

Top