പ്രണയത്തിലായിരുന്ന വിജി പെട്ടെന്നൊരു ദിവസം ബന്ധത്തില്‍ നിന്ന് പിന്മാറിയത് ജെനിത്തിനെ പ്രകോപ്പിച്ചു, സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയത് എല്ലാം പറഞ്ഞ് ശരിയാക്കാന്‍, കൊട്ടിയത്ത് ഇരുപത്തൊന്നുകാരിയുടെ മരണത്തിന് പിന്നിലെ കാരണം ഇതൊക്കെ…

കൊല്ലം കൊട്ടിയത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച സംഭവത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവാണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്തിനെ (29) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ്. കാണാതായ ദിവസം രാവിലെ പെട്രോള്‍ പമ്പില്‍വച്ച് ഒരു യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെനിത്ത് പിടിയിലാകുന്നത്. ജെനിത്തും വിജിയും നേരത്തേ അടുപ്പത്തിലായിരുന്നു.

വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. 18ന് വൈകിട്ട് കൊട്ടിയം ജംഗ്ഷന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ജെനിത്ത് ഊരിയെടുത്തു. വിജിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി സംസാരിച്ചെങ്കിലും ജെനിത്തുമായി അടുപ്പം തുടരാന്‍ പെണ്‍കുട്ടി തയാറായില്ല. സ്‌കൂട്ടറിന്റെ താക്കോല്‍ തിരിച്ച് നല്‍കാന്‍ ഇയാള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ തന്നില്ലെങ്കില്‍ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോയി. പിന്നീട് ആറ്റില്‍ച്ചാടി മരിക്കുകയായിരുന്നു. മൃതദേഹം ആറ്റില്‍ കണ്ടെത്തിയ ദിവസം രാവിലെ വിജി ജോലി ചെയ്തിരുന്ന ലാബിലേക്ക് ഫോണില്‍ വിളിച്ച് വിജി വന്നിട്ടുണ്ടോ എന്ന് ജെനിത്ത് അന്വേഷിച്ചിരുന്നു. വന്നിട്ടില്ലെന്ന് അറിഞ്ഞ് യുവതിയുടെ സ്‌കൂട്ടറില്‍ ഇത്തിക്കരയെത്തിയപ്പോള്‍ ബന്ധുക്കള്‍ പാലത്തിനടുത്ത് നില്‍ക്കുന്നത് കണ്ട് സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം മുങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.

Top