തൃശ്ശൂര്‍: പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും അവര്‍ പുറത്തിറങ്ങി ഒന്നും ചെയ്യരുതെന്നും പറയുന്നവര്‍ ഒന്ന് മാറി നില്‍ക്കണം..പറഞ്ഞുവരുന്നത് നാടിന് അഭിമാനമായി മാറിയ നൂറു പെണ്‍കുട്ടികളെക്കുറിച്ചാണ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗിക്കള്‍ക്ക് കൈത്താങ്ങായി നൂറിലധികം പെണ്‍കുട്ടികള്‍ കേശദാനം നടത്തി. ഇന്ന് രാവിലെ സെന്റ് തോമസ് കത്തീഡ്രലിന്റെ പാരിഷ് ഹാളില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ തങ്ങളുടെ മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കിയത്.
8 വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള പെണ്‍ക്കുട്ടികളാണ് മുടി മുറിച്ച് നല്‍കി മാതൃകയായത്. കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ആഴ്ച്ചയിലൊരു ദിവസം ക്യാന്‍സര്‍ രോഗികളെ വീട്ടില്‍ സന്ദര്‍ശനം നടത്തി വരുകയും ചെയ്യുന്നുണ്ട്. കെ സി വൈ എം ഡയറക്ടര്‍ ആന്റു ആലപ്പാടിന്റെ നേത്യത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേശദാന പരിപാടി കോസ് മോസ് ചെയര്‍മാന്‍ ഡോ.മോന്‍സന്‍ മാവുങ്കല്‍ ഉത്ഘാടനം ചെയ്തു. സിനിമാ താരം ബാല ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രോത്സാഹന ഭാഗമായി കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.