ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തേണ്ടത് ആ കുഞ്ഞിന്റെ രക്തം പുരണ്ട ഉടുപ്പ്: ലീന മണിമേഖല

ചെന്നൈ: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണയ്ക്കാന്‍ ദേശീയ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. ഈ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ദേശീയ പതാകയ്ക്ക് പകരം എല്ലാം കേന്ദ്രങ്ങളിലും അതിക്രൂരമായി കൊല്ലപ്പെട്ട ആ കുഞ്ഞിന്റെ രക്തം പുരണ്ട വയലറ്റ് നിറത്തിലുള്ള ഉടുപ്പാണ് ഉയര്‍ത്തേണ്ടതെന്നും ലീന പറഞ്ഞു. സംഭവം വര്‍ഗീയവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നവരോട് നാണക്കേട് തോന്നുന്നുവെന്ന് ലീന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കശ്മീരില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഏഴ് വയസുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്ഷേത്രത്തിലെത്തിച്ച് ഏഴ് ദിവസത്തോളം പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്ഷേത്രത്തില്‍ എത്തിച്ച് പീഡിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇയാളുടെ മകനും അനന്തിരവനും പ്രതികള്‍ക്ക് സഹായം ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് ഉദ്യോഗസ്ഥരടക്കം കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബ്രാഹ്മണര്‍ക്ക് മേല്‍ക്കോയ്മയുള്ള മേഖലയില്‍ ആസിഫയുടെ കുടുംബം അടക്കം ഇരുപത് മുസ്ലീം കുടുംബങ്ങള്‍ താമസമാക്കിയതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ജനുവരി ഏഴിന് തട്ടിക്കൊണ്ടുപോയ ആസിഫയെ ഭക്ഷണം പോലും നല്‍കാതെ പാര്‍പ്പിക്കുകയും നിരവധി തവണ ലൈംഗികമായി ഭോഗിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ മയക്കുമരുന്ന് കുത്തിവച്ച് വീണ്ടും ബോധം കെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. ഒടുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചു.leena-MANIMEKHALA

അതേസമയം ജമ്മു കാശ്മീരിലെ കത്‌വയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംസഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണ് കത്‌വയില്‍ ഉണ്ടായതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജദീപ് സര്‍ദേശായി പറഞ്ഞു. എന്ത് കൊണ്ടാണ് ന്യായീകരിക്കാനാവാത്ത ഈ കുറ്റകൃത്യത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്, പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ചും ജയ് ശ്രീ റാം വിളിച്ചും അതിനെ പ്രതിരോധിക്കുന്നതിന്റെ കാരണമെന്താണ്, കേസില്‍ ജമ്മു കാശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ് തുടങ്ങി നിരവധി ചോദ്യങ്ങളുമായാണ് സര്‍ദേശായി രംഗത്തെത്തിയത്.

Top