പീഡനക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്. റാം റെഹിം പിടിയിലായപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് വളര്‍ത്തു മകള്‍ എന്ന പേരില്‍ ഗുര്‍മിത് ഒപ്പം കൂട്ടിരിക്കുന്ന 33 കാരി ഹണിപ്രീത് ഇന്‍സാന്‍ തന്നെയാണ്.
വളര്‍ത്തുമകള്‍ എന്നു പറയുമ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം അതിരുകള്‍ ലംഘിച്ചതായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹണി പ്രീത് ഇല്ലാതെ ഗുര്‍മിത് ഒരു രാത്രി പോലും ഉറങ്ങാറില്ലായിരുന്നു എന്നും പറയുന്നു. മാത്രമല്ല ഗുര്‍മിത് ജയിലായപ്പോള്‍ തന്റെ ശ്രിശ്രൂഷയ്ക്കായി ഹണി പ്രീത് ഒപ്പം വരണമെന്ന് ആള്‍ദൈവം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിത ഹണിപ്രീതിന്റെ സ്വകാര്യ ഡയറി കണ്ടെത്തി എന്നു റിപ്പോര്‍ട്ടുകള്‍.
മുമ്പ് കണ്ടെടുത്ത ഡയറിയില്‍ ഇവരുടെ കൗമാരത്തേക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഗുര്‍മിതിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഈ ഡയറിയില്‍ ഉണ്ട് എന്നു പറയുന്നു. കൂടാതെ ദേര ആശ്രമത്തിനു പിന്തുണ നല്‍കുന്ന വിദേശിയരേയും സ്വദേശിയരേയും കുറിച്ചുള്ള വിവരങ്ങള്‍ ഡയറിയില്‍ ഉണ്ട് എന്നു പറയുന്നു. തനിക്കുണ്ടായ പ്രണയ നഷ്ട്ടത്തെക്കുറിച്ചും ഹണിപ്രീത് ഇതില്‍ പറയുന്നുണ്ട്. ആശ്രമത്തിനു ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ് എന്നിവയും ഈ ഡയറിയില്‍ പരമാര്‍ശിക്കുന്നതായാണു വിവരം. ഹണിപ്രീതിന്റെ ഡയറി ആദായ നികുതി വകുപ്പിനു കൈമാറി. കോടിക്കണക്കിനു രൂപയാണു ദേര സച്ച സൗദ ആശ്രമത്തിന്റെ വരുമാനം.