വിദ്യാര്‍ത്ഥിനിയോട് വിവസത്രയാകാന്‍ ആള്‍ദൈവം; വിസമ്മതിച്ചപ്പോള്‍ കയറിപിടിച്ചു

മോശം അവസ്ഥയ്ക്ക് പരിഹാരം തേടി എത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ആള്‍ദൈവം നോജ് മഥുകാര്‍ നാര്‍ക്കെ എന്ന നാര്‍ക്കെ ബാബയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ വിവസ്ത്രായാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ പ്രതി അതിക്രമിച്ച് കയറിപ്പിടിച്ചു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മറ്റൊരു സുഹൃത്താണ് നാര്‍ക്കെ ബാബയെ കാണാന്‍ നിര്‍ദ്ദേശിച്ചത്.

അത് പ്രകാരം വിദ്യാര്‍ത്ഥിനി ബാബയെ സമീപിക്കുകയും വീട്ടിലെ പ്രശ്‌നങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. ഗൃഹനില പരിശോധിച്ച ശേഷം കൂടുതല്‍ ദോഷ പരിഹാരത്തിനായി വിദ്യാര്‍ത്ഥിയോട് നഗ്‌നയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിഷേധിച്ചതോടെ ആള്‍ദൈവം വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനി കുതറിയോടി രക്ഷപ്പെട്ടു. 2 ദിവസത്തോളം വിവരം ആരോടും പറയാതെ മറച്ച് വെച്ചെങ്കിലും അമ്മയോട് തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സമീപ വാസികളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍ കിയതിനെത്തുടര്‍ന്നാണ് ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top