കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; സ്വര്‍ണ്ണ നിക്ഷേപകര്‍ക്ക് തുണ

റെക്കോര്‍ഡിട്ട് സ്വര്‍ണ്ണ വില കുതിയ്ക്കുന്നു. തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ധിച്ചതോടെ 10 ഗ്രാമിന് 30,600 രൂപയാണ് വില. ഉത്തരകൊറിയ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് സ്വര്‍ണ്ണവില 2107ലെ റെക്കോര്‍ഡ‍ില്‍ എത്തിയിട്ടുള്ളത്. സ്വര്‍ണ്ണത്തിന് പുറമേ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 200 രൂപ വര്‍ധിച്ചതോടെ വെള്ളി കിലോയ്ക്ക് 41,000 രൂപയിലെത്തി. ഇത് നാണയ നിര്‍മാണത്തിനെയും വ്യാപാര ആവശ്യങ്ങള്‍ക്ക് വെള്ളിയെ ആശ്രയിക്കുന്നവരെയുമാണ് ബാധിക്കുക. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തന്നെയാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണ്ണ വിലയില്‍ പ്രതിഫലങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍. സ്വര്‍ണ്ണത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഡോളര്‍- രൂപ മൂല്യത്തിലെ മാറ്റം ഇറക്കുമതിയെ തീരുവയിലും പ്രതിഫലിക്കും.

എന്നാല്‍ സ്വര്‍ണ്ണത്തിന്‍റെ വിലക്കയറ്റം ഇന്ത്യയിലെ വിവാഹ സീസണെ കാര്യമായി ബാധിക്കാനിടയില്ല. ആഗോളവിപണിയില്‍ കഴിഞ്ഞ 10 മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം. ഉത്തരകൊറിയുടെ ആയുധ പരീക്ഷണം സ്വര്‍ണ്ണ നിക്ഷേപകര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top