സ്വര്‍ണ്ണവില ഇന്ന് പവന് 480 രൂപ കൂടി; 20000 കടന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഇന്നു മാത്രം പവന് 480 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇപ്പോള്‍ പവന് 20320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില 20000 കടക്കുന്നത്. ജൂണ്‍ 23നാണ് സ്വര്‍ണവില 20000ല്‍ താഴെയായത്.

കഴിഞ്ഞദിവസം 19840 രൂപയായിരുന്നു സ്വര്‍ണവില. രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില കൂടിയതാണ് കേരളവിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ ഓണക്കാലമാകുന്നതും വിവാഹ സീസണ്‍ ആരംഭിച്ചതും കേരളത്തിലെ സ്വര്‍ണവലിയെ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണവില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ഒരവസരത്തില്‍ 18800 രൂപ വരെ എത്തിയിരുന്നു സ്വര്‍ണവില. ജൂലൈ 31നാണ് സ്വര്‍ണവില 18800 രൂപയില്‍ എത്തിയത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണവില ക്രമാനുഗതമായി കൂടുകയായിരുന്നു.

Top