ചരിത്രത്തിലാദ്യമായി സ്വര്‍ണവില റെക്കോര്‍ഡിലേക്ക് 

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.രാജ്യാന്തരവിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം . രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. 23,440 രൂപയായിരുന്നു 2018 ഡിസംബര്‍ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. അതായത് 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധന.

അതേസമയം ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് വര്‍ധന 1,600 രൂപ. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായി. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളില്‍ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു രൂപയുടെ മൂല്യം ഡോളറിന് എതിരെ 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാന്‍ഡുമാണു രാജ്യത്തെ സ്വര്‍ണവിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്. ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്‌കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളര്‍ ശക്തമായി തുടരുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top