കൊച്ചി: പിണറായി സർക്കാരിലെ അടുത്ത മന്ത്രിക്ക് രാജി വെക്കേണ്ടി വരുമോ ?മന്ത്രി ജലീലിന് പിടിച്ച് നിൽക്കാൻ ആവില്ല എന്ന സൂചനകാലാണ് പുറത്ത് വരുന്നത് .സ്വര്‍ണ്ണക്കടത്തു കേസില്‍ ജലീലിനെതിരെ കുരുക്കു മുറുകുന്നുവെണ്ണ റിപ്പോർട്ടുകൾ പുറത്തുവരുന്നത് . നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്റെ സാംപിള്‍ വരുത്തി കസ്റ്റ്‌സ് പരിശോധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. മതഗ്രന്ഥം എന്നു രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.
യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് ജൂണ്‍ 25ന് എത്തിയ 32 പെട്ടികളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. പെട്ടികളില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വച്ചു പൊട്ടിച്ചു. മതഗ്രന്ഥങ്ങളാണു പെട്ടിയില്‍ ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്കു കൊണ്ടുപോയി എന്നുമാണ് മന്ത്രി കസ്റ്റംസിനോട് പറഞ്ഞത്.
എന്നാല്‍ പെട്ടിയിലുള്ള മതഗ്രന്ഥങ്ങള്‍ എവിടെയാണ് അച്ചടിച്ചത്. ആരാണ് ഇങ്ങോട്ടേക്ക് അയച്ചത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. പെട്ടികള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതും മന്ത്രി കെ.ടി.ജലീല്‍ തുറന്നു സമ്മതിച്ചതിച്ചിട്ടുണ്ട്. ഇതു ഗുരുതരമായ വീഴ്ചയാണെന്നു നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ കിട്ടുമെന്നിരിക്കെ ഇറക്കുമതി ചെയ്തത് എന്തിനാണെന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.