മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!ജലീലിന്റെ രാജിക്കായി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം.

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 9.30 മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.അതേസമയം ചോദ്യം ചെയ്യൽ അവസാനിച്ചോ എന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല.

അതേസമയം മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയുടെ പ്രക്ഷോഭം. പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സുല്‍ത്താന്‍പേട്ട ജംഗ്ഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ഏറെ നേരം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.യുവമോര്‍ച്ച മാര്‍ച്ച് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏറെ നേരം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് ബിജെപി കെ.ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ചിന്നക്കടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ സ്വര്‍ണ കള്ളകടത്തില്‍ കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് പിണറായി വിജയനാണെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സഹമന്ത്രിമാരും ഉപദേഷ്ടാവുമെല്ലാം രാജ്യദ്രോഹകേസില്‍ അന്വേഷണം നേരിടുന്നത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്തു ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ.ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപി സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, ലിജിന്‍ ലാല്‍, സോബിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം മന്ത്രിയെ ചോദ്യം ചെയ്തത് സ്ഥിരീകരിക്കാൻ കേരളത്തിലെ ഇ.ഡി വൃത്തങ്ങൾ തയാറായിട്ടില്ല. ഇതിനു പിന്നാലെ ഡൽഹിയിൽ നിന്നാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.ജലീൽ തിരുവനന്തപുരത്ത് ഇല്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. രാവിലെ മുതൽ മന്ത്രിയെ ഫോണിലും ലഭിച്ചിരുന്നില്ല. എന്നാൽ ഉച്ചയോടെ മന്ത്രിയുടെ ഫോൺ റിംഗം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉച്ചയോടെ ചോദ്യം ചെയ്യൽ അവസാനിച്ചെന്നാണ് അനുമാനം. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺ‍സുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.അതേസമയം മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയെ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മതഗ്രന്ഥങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന നടപടിയും കസ്റ്റസ് സ്വീകരിച്ചിട്ടുണ്ട്.

Top