സ്വർണക്കള്ളക്കടത്ത് കേസിൽ സ്പീക്കർക്കും ചില മന്ത്രിമാർക്കും പങ്കുണ്ട് : സ്വർണ്ണക്കടത്തുകാരെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സഹായിച്ചു; സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹം: കെ സുരേന്ദ്രൻ

കൊച്ചി: സ്വർണക്കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും സഹായിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. . സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചില മന്ത്രിമാർക്കും സ്വർണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്നും സ്പീക്കറുടെ ഇടയ്ക്കിടെയുള്ള വിദേശ യാത്രകളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ പദവികൾ അധോലോക സംഘങ്ങളെ സഹായിക്കാനായി ദുരുപയോഗം ചെയ്തു. സ്പീക്കർ നിരവധി വിദേശ യാത്രകൾ നടത്തി. ഇത് ദുരൂഹത നിറഞ്ഞതാണ്. കള്ളക്കടത്തുകാരെ ചിലർ അനുഗമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കളളക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് കോടതി തന്നെപറയുന്നു. ആദ്യമായാണ് ഒരു കോടതി ഇങ്ങനെ പറയുന്നത്. മുഖ്യമന്ത്രിയോടൊപ്പം സ്പീക്കറും മറ്റ് ചില മന്ത്രിമാരും സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു. മന്ത്രിമാർ ആരുടെ അനുമതി തേടിയാണ് വിദേശയാത്ര നടത്തിയത്. സ്പീക്കറും വിദേശയാത്രയ്ക്ക് അനുമതി തേടിയില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ പുറത്തു വരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. പാലാരിവട്ടം പാലം കേസ് ശരിയായി അന്വേഷിച്ചാൽ കോൺഗ്രസ് നേതാക്കൾ പ്രതികളാകും. എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയാണ് സ്വർണക്കള്ളക്കടത്തുകേസിലെ കുറ്റാരോപിതൻ. കള്ളക്കടത്തുകാരെ സഹായിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യുന്നത് ഞെട്ടിക്കുന്ന ഒരു സംഭവമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോടതി പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പറയുന്നതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സർക്കാരിനെ എതിർത്തുനിൽക്കാനുള്ള ത്രാണി പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷ നേതാക്കന്മാരായ ചെന്നിത്തലയെപ്പോലുള്ള ആളുകൾ സർക്കാരുമായി ഒത്തുകളിക്കുകയും പ്രസ്താവനകൾ നടത്തുകയുമാണ് ചെയ്യുന്നതെന്ന് സുരേന്ദ്രൻ അറിയിച്ചു. പാലാരിവട്ടം പാലം കേസിൽ വിശദമായ അന്വേഷണം നടത്തിയാൽ മുസ്ലീം ലീഗിലെയും കോൺഗ്രസിലെയും നേതാക്കൾ കുടുങ്ങുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

Top