ബി.രാധാകൃഷ്ണമേനോൻ ബിജെപി പ്രസിഡണ്ട്…

ന്യുഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷനായി ബി.രാധാകൃഷ്ണമേനോനെ തിരഞ്ഞെടുത്തതായി സൂചന. എൻഎസ്എസിന്റെ പിന്തുണയും കേരളത്തിലെ ജാതിസമവാക്യങ്ങളും മേനോനെ തിരഞ്ഞെടുക്കുന്നതിലേക്ക് ബിജെപി നേതൃത്വത്തെ നയിച്ചതായിയാണ് വിവരം .ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും തങ്ങൾക്കേറ്റ അവഗണന രാധാകൃഷ്ണമേനോനെ പ്രസിഡന്റ് ആക്കുകയാണെങ്കിൽ പൊറുക്കാൻ തയ്യാറാണെന്ന് എൻഎസ്എസ് നേതൃത്വം ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു മലയാളി ബിജെപി നേതാവ് വഴി ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു. അതോടെ കേരളത്തിൽ സുരേന്ദ്രനെ ഇറക്കി നേട്ടം കൊയ്യാമെന്ന ഇപ്പോഴത്തെ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് വിഭാഗം ഉപേക്ഷിക്കുകയായിരുന്നു .ഇതോടെ രാധാകൃണമേനോന്റെ നിയമനത്തിന് ആക്കം കൂട്ടി എന്നും സൂചന .

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്നു സന്ദർശിച്ച ശ്രീധരൻ പിള്ളയോട് അദ്ദേഹം മത്സരിക്കുന്നതിൽ എൻഎസ്എസിന് താല്പര്യം ഇല്ല എന്ന് സുകുമാരൻ നായർ തുറന്നടിച്ച് അറിയിച്ചിരുന്നു.അതിനുശേഷം സ്ഥാനാർത്ഥിയെ നിച്ഛയിക്കാനുള്ള നേതൃത്വ സമതി രാധാകൃഷ്ണമേനോൻ അടക്കം അഞ്ചു പേരുടെ പേരുകൾ പത്തനംതിട്ടയിൽ നിർദേശിച്ചു .എന്നാൽ ശ്രീധരൻപിള്ള രാധാകൃഷ്ണമേനോന്റെ പേര് സമ്മർദ്ധമായി വെട്ടി നിരത്തുകയും ഒന്നാമതായി ശ്രീധരൻ പിള്ളയുടെ പേരും രണ്ടാമതായി സുരേന്ദ്രന്റെ പേരും കേന്ദ്ര പാർലമെന്ററി ബോർഡിന് മുൻപാകെ വെക്കുകയാണുണ്ടായത്. നായർ ഭൂരിപക്ഷ മണ്ഡലമെന്ന നിലക്ക് സ്വാഭാവികമായി തന്റെ പേര് വരുമെന്നാണ് പിള്ള കരുതിയത് .

എന്നാൽ ഫെയിസ്ബുക്ക് തൊഴിലാളികളുടെ സഹായത്തോടെ സുരേന്ദ്രൻ വിഭാഗം പിള്ളയെ സോഷ്യൽ മീഡിയ വഴി പരമാവധി നാറ്റിക്കുകയും പാർട്ടിയിൽ പിള്ളയെ ഒറ്റപ്പെടുത്തുകയും ചെയ്തു .കൂടാതെ രണ്ടുമൂന്നു പ്രാവശ്യം പെരുന്ന സന്ദർശിച്ച് എൻഎസ്എസിന്റെ പിന്തുണ തനിക്കാണെന്നുള്ള വാർത്തക്ക് പ്രചാരം നൽകുകയും ചെയ്തു .എന്നാൽ തന്നെ സന്ദർശിക്കാൻ സുകുമാരൻ നായർ ആകെ ഒരുതവണ മാത്രമാണ് സുരേന്ദ്രനെ അനുവദിച്ചത് .ഇതിലെ രസകരമായ മറ്റൊരു വസ്തുത ആർ എസ്എസിനെ കൂടി തെറ്റിദ്ധരിപ്പിക്കാൻ സുരേന്ദ്രനുകഴിഞ്ഞു എന്നതാണ് .ഇലക്ഷന് ശേഷം മാത്രമാണ് എൻഎസ്എസിന്റെ പിന്തുണ രാധാകൃഷ്ണമേനോന് മാത്രമായിരുന്നു എന്ന് ആർ എസ്സ് എസ് മനസിലാക്കിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താഴെ തട്ടിലുള്ള പ്രചാരകന്മാരടക്കമുള്ള ആർ എസ്സ് എസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുവാൻ സുരേന്ദ്രൻ വിഭാഗത്തിന് കഴിഞ്ഞു എന്നതാണ് വാസ്തവം .അതിൽ ആർ ഐസിസിന് ഇപ്പോൾ പച്ചചാത്താപം ഉണ്ടുതാനും എന്നാൽ പകുതിവഴിയിൽ വെച്ച് കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയ നടപടിയോട് ആർഎസ്എസ് യോജിക്കുന്നില്ല .അതുകൊണ്ടുതന്നെ കുമ്മനത്തിനു ഒരു അവസരം കൂടി കൊടുക്കണം എന്നതാണ് ആർ എസ്സ് എസ് പക്ഷം .എംടി രമേശോ ,പികെ കൃഷ്ണദാസോ വരട്ടെ എന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ താല്പര്യം .കേരളത്തിലെ 80 ശതമാനം പ്രവർത്തകരും കൃഷ്ണദാസ് അനുകൂലികളാണ് .ശോഭാ സുരേന്ദ്രൻ വരട്ടെ എന്ന് ഓ.രാജഗോപാലും രഹസ്യമായി ആഗ്രഹിക്കുന്നു.

അതിനിടക്കാണ് അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കം വി മുരളീധരൻ നടത്തുന്നത് ..കൃഷ്ണദാസിനെ പ്രസിഡന്റ് ആക്കി തന്റെ എതിരാളികൾ ആരും വരാതിരിക്കാൻ മുരളീധരൻ ശ്രമിക്കുന്നു .കൃഷ്ണദാസ് വന്നാൽ തന്റെ ഗ്രൂപ്പ് കാർക്കും മാന്യമായ സ്ഥാനം ലഭിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. എതിർപക്ഷത്താണെങ്കിലും തനിക്ക് ഏറ്റവും വിശ്വസിക്കാവുന്ന നേതാവ് കൃഷ്ണദാസ് തന്നെയാണെന്ന് മുരളീധരൻ കണക്കുകൂട്ടുന്നു ,.മാത്രവുമല്ല കൃഷ്ണദാസ് പ്രസിഡന്റ് ആയില്ല എങ്കിൽ തിരുവനതപുരത്ത് സ്ഥാനാർത്ഥി ആവുക എന്ന അദ്ദേഹത്തിന്റെ സ്വപ്നവും തകർന്നടിയാൻ സാധ്യതയുണ്ട് .മാത്രവുമല്ല കൃഷ്ണദാസിനെ പ്രസിഡന്റ് ആക്കി പാർട്ടിയിൽ ഇപ്പോഴുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന സദുദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ട് .എന്നാൽ അവസാന വട്ട പരിഗണയനയിൽ ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനാക്കാൻ പാർട്ടി തീരുമാനിച്ചതായാണ് വിവരം.

എൻഎസ്എസിന്റെ പിന്തുണ മാത്രമല്ല ക്രിസ്ത്യൻ സഭകളുമായിട്ടുള്ള രാധാകൃഷ്ണമേനോന്റെ അടുപ്പവും പരിഗണനവിഷമായതായിട്ടാണ് സൂചന .കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ആയ ബി.രാധാകൃഷ്ണമേനോൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു . എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരിയിലാണ് മേനോന്റെ വീട്.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മേനോൻ 1995ലും 99ലും ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായി.കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്ന ഏക സ്ഥാനാർഥിയായായിരുന്നു ബി. രാധാകൃഷ്ണ മേനോൻ. എന്തായാലും ബി രാധാകൃഷ്ണ മേനോൻ പ്രസിഡന്റ് ആകുന്നതോടുകൂടി പാർട്ടിയിൽ അതൊരു വഴിത്തിരിവായേക്കും .

Top