നാട്ടില്‍ വിലയില്ല, ഗള്‍ഫില്‍ സൂപ്പര്‍ താരം; വിശേഷ ഗുണങ്ങളുള്ള ഞൊട്ടാഞൊടിയനെ പരിചയപ്പെടാം

നമ്മുടെ നാട്ടിലെ തീരെ വിലയില്ലാത്ത കുഞ്ഞന്‍പഴം മറ്റൊരിടത്തെ ഹീറോ ആണെന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും. എന്നാലിതാ അങ്ങനൊരു ആളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. നമ്മുടെ പാടത്തും പറമ്പിലും സാധാരണയായി കാണപ്പെടുന്ന മുട്ടബ്ലിങ്ങ അഥവാ ഞൊട്ടാഞൊടിയന്‍ ആണ് താരം. നമുക്ക് യാതൊരു വിലയുമില്ലാത്ത ഈ പഴം ഗള്‍ഫ് രാജ്യങ്ങളിലെ വിപണിയില്‍ സുലഭമാണ്.

എന്നാല്‍ വിചാരിക്കുന്നപോലല്ല, നല്ല വില കൊടുത്താലെ ഗള്‍ഫില്‍ ഇത് ലഭ്യമാകൂ എന്നതാണ്. 10 എണ്ണത്തിന് 9 ദിര്‍ഹമാണ് ഇവന്റെ വില. ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ള ഈ പഴത്തിനു ആവശ്യക്കാരും ഏറെയാണ്. മഴക്കാലത്താണ് ഞൊട്ടാഞൊടിയന്‍ പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം.

1. പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും. (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കുറവായിരുന്നു എന്നറിയുക)

2. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.

3. കരള്‍, പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു.

4. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു.

5. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.

എന്നിവയാണ് ഇതിന്റെ ഔഷധ ഗുണങ്ങള്‍

Top