തിരു:കേരള സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം നല്‍കി രണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വെളിപ്പെടുത്തി .ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീകരമാണെന്നും കേരളം സന്ദര്‍ശിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പെയ്ഡ് ന്യൂസ് സംബന്ധിച്ച് നിരീക്ഷണത്തിന് പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി. അമര്‍നാഥ്, സി.കെ. നായ്ക് എന്നിവരാണ് കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ദിനപത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനമാണ് വര്‍ധിപ്പിച്ച് നല്‍കിയത്. വര്‍ദ്ധന മറ്റൊരു പത്രത്തിനും വരുത്തിയുമില്ല. ഈ നീക്കം പെയ്ഡ് ന്യൂസ് രൂപം മാറിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കമ്മിറ്റി അംഗങ്ങള്‍ സൂചിപ്പിച്ചു.
കേരളത്തിനേക്കാള്‍ ജീവിത നിലവാരത്തിലും സാക്ഷരതയുള്‍പ്പെടെയുള്ള കാര്യങ്ങളിലും പിറകില്‍ നില്‍ക്കുന്ന ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള നീക്കം കണ്ടിട്ടില്ലെന്നും അംഗങ്ങള്‍ സൂചിപ്പിക്കുന്നു. അപകടകരമായ നീക്കമാണിത്. പരസ്യത്തിന്റെ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് ഈ ഘട്ടത്തില്‍ പറയുന്നില്ല. തെരഞ്ഞെടുപ്പു കമീഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം പേര് വെളിപ്പെടുത്തും- അംഗങ്ങള്‍ സൂചിപ്പിച്ചു.അംഗങ്ങള്‍ പത്രങ്ങളുടെ പേര് സൂചിപ്പിച്ചില്ല.എന്നാല്‍ കഴിഞ്ഞ മാര്‍ച്ച 19 ന് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് കേരള സര്‍ക്കാര്‍ പരസ്യയിനത്തിലെ ഭീമമായ വര്‍ദ്ധന ചൂണ്ടിക്കാണിച്ച് വാര്‍ത്ത പുറത്തു വിട്ടിരുന്നു.ഉമ്മന്‍ചാണ്ടിയെ ഏത് പ്രതിസന്ധിയിലും ഒളിഞ്ഞും തെളിഞ്ഞു താങ്ങിനിര്‍ത്തിയ മനോരമയ്ക്കാണ് ഏറ്റവും കൂടുതല്‍ പരസ്യം ലഭിച്ചിരിക്കുന്നത്. 13 കോടി രൂപയാണ് മനോരമയ്ക്ക് പരസ്യത്തിനായി സര്‍ക്കാര്‍ നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ളത് ദ ഹിന്ദു ദിനപത്രത്തിനാണ്. 11 കോടി രൂപയാണ് ഹിന്ദുവിന് പിആര്‍ഡി പരസ്യങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. 10 കോടി രൂപയാണ് മാതൃഭൂമി ദിനപത്രത്തിന് പരസ്യങ്ങള്‍ക്കായി നല്‍കിയത്. 2011 മുതല്‍ 2015 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
അതേസമയം പ്രമുഖ പത്രങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ പരസ്യം കിട്ടിയാല്‍ മാത്രം പുറത്തിറങ്ങുന്നവര്‍ക്ക് പോലും പരസ്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ദിവസേന പുറത്തിറങ്ങുന്ന മലയാളം, ഇംഗ്ലീഷ് തമിഴ് പത്രങ്ങള്‍ അടക്കം ചെറുതും വലുതുമായ 101 പത്ര മാദ്ധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കുവേണ്ടി പരസ്യങ്ങള്‍ നല്‍കി. അതേസമയം മനോരമയും മനോരമയും, മാതൃഭൂമിയും ഹിന്ദുവും 10 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. മറ്റ് മലയാളത്തിലെ ബാക്കി പത്രങ്ങള്‍ക്കും ആവശ്യത്തിന് പരസ്യവരുമാനം സക്കാറില്‍ നിന്നും ലഭിച്ചു. ഇക്കാര്യത്തില്‍ കാര്യമായ രാഷ്ട്രീയ ചായ്വില്ല താനും. മറ്റു പ്രമുഖ പത്രങ്ങള്‍ക്കു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കൊടുത്ത തുക ഇപ്രകാരമാണ്:
ചന്ദ്രിക ദിനപത്രം 3,11,45,208 രൂപ
ദീപിക 3,09,70,812 രൂപ
ദേശാഭിമാനി4,66,41,983 രൂപ
ജനയുഗം2,54,85,321 രൂപ
ജന്മഭൂമി 1,75,65,780 രൂപ
മാധ്യമം 3,09,79,752 രൂപ
വീക്ഷണം2,14,01,990 രൂപ
മംഗളം 3,01,23,164 രൂപ
കേരളത്തിലെ ഈ പത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മനോരമയുടേയും മറ്റു പത്രങ്ങളുടേയും 2014ലെ സര്‍ക്കുലേഷന്‍, അന്ന് നല്‍കിയ സര്‍ക്കാര്‍ പരസ്യ താരിഫ്, ഇപ്പോഴത്തെ സര്‍ക്കുലേഷന്‍, പരസ്യ താരിഫ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് നല്‍കുമെന്നും അംഗങ്ങള്‍ അറിയിച്ചു.