അയ്യപ്പജ്യോതിയില്‍ പങ്കെടുത്തത് എത്രപേര്‍? 21 ലക്ഷം പേരെന്ന് മനോരമയുടെ തള്ള്!! പോളിച്ചടുക്കി സോഷ്യല്‍ മീഡിയ

ശബരിമലയി വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അയ്യപ്പജ്യോതി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തുപുരം വരെ നീണ്ട അയ്യപ്പജ്യോതിയില്‍ സിമിമാ താരങ്ങളടക്കം പങ്കെടുത്തു. ബിഡിജെഎസ് പരിപാടിയില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന് ബദലായാണ് അയ്യപ്പജ്യോതി നിര്‍മ്മിച്ചത്.

manorama troll

അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തെക്കുറിച്ച് വലിയ തര്‍ക്കം ഉണ്ടായിരിക്കുകയാണിപ്പോള്‍. മനോരമ 21ലക്ഷം പേര്‍ പങ്കെടുത്തു എന്ന് എഴുതിയപ്പോള്‍ ജന്മഭൂമി ഇരുപത്തിഅയ്യായിരത്തിന് മുകളില്‍ ആളുകളേ പങ്കെടുത്തുള്ളു എന്നാണ് എഴുതിയത്. ഇതിനെത്തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഇരുപത്തി ഒന്ന് ലക്ഷം ആളുകള്‍ക്ക് നിരന്ന് നില്‍ക്കാനാവുമോ എന്ന് തര്‍ക്കം മുറുകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

manorama1

മനോരമയുടേയത് വലിയ തള്ളാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. കണക്കുകള്‍ നിരത്തിയാണ് മനോരമയുടെ തള്ളിനെ ചിലര്‍ പൊളിച്ചത്.

സുരേഷ് കുമാര്‍:
21 ലക്ഷം പേര്‍ ഒരു നിരയായി 765 കിലോമീറ്റര്‍ നീളത്തില്‍ നിരന്നു നിന്നു എന്ന് പത്രം പറയുന്നു
765 കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ 765000 മീറ്റര്‍. അതായത് 76500000 സെന്റിമീറ്റര്‍. ഇത്രയും നീളത്തില്‍ 21 ലക്ഷം പേരെ നിരത്തി നിര്‍ത്തിയാല്‍ ഒരാള്‍ക്ക് 36 സെന്റിമീറ്റര്‍ സ്ഥലം. റോഡരികില്‍ ഓരോ അടി സ്ഥലത്തും ഒരാള്‍? കണക്കങ്ങോട്ട് ശരിയാവുന്നില്ലല്ലോ

വൈശാഖന്‍ തമ്പി:

ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റര്‍ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവര്‍ക്ക് അതില്‍ കൂടുതലും നല്ല മെലിഞ്ഞവര്‍ക്ക് അതില്‍ താഴെയുമായിരിക്കും) അപ്പോള്‍ രണ്ടുപേര്‍ തോളോട് തോള്‍ മുട്ടി നിന്നാല്‍ ഒരു മീറ്ററായി. ആയിരം പേര്‍ അങ്ങനെ നിന്നാല്‍ 500 മീറ്റര്‍ അഥവാ അര കിലോമീറ്റര്‍. ഇനി, മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റര്‍ ആണ്, 6,40,000 മീറ്റര്‍. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കില്‍, അത്രയും ദൂരമുള്ള റോഡില്‍ എത്ര പേര്‍ക്ക് തോള്‍ ചേര്‍ന്ന് നില്‍ക്കാം?

6.5 ലക്ഷം x 2 = 13 ലക്ഷം
ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോര്‍ത്ത് നില്‍ക്കുന്ന കാര്യമല്ല, കൈകള്‍ താഴ്ത്തിയിട്ട് തോളോട് തോള്‍ മുട്ടിനില്‍ക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകള്‍ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും തള്ളുകള്‍ക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകള്‍!

Top