തിരുവനന്തപുരം: മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയ്‌ക്കും മന്ത്രിസഭയ്‌ക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും ഉണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കുന്നൊണ് മുന്നറിയിപ്പ്. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഈ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി പോര് കനക്കുന്നതിനിടെയാണ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്.ഗവര്‍ണറെ മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ച യോഗത്തിൽ നിന്ന് വിട്ട് നിന്ന 15 പേരെയാണ് ഗവർണർ പിൻവലിച്ചത്. ഇവർ വിട്ട് നിന്നത് മൂലം സെനറ്റ് യോഗം ക്വാറം തികയാതെ പിരിയേണ്ടി വന്നിരുന്നു. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത് വന്നു . ഗവര്‍ണറുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പിബി അഭിപ്രായപ്പെട്ടു. മന്ത്രിമാരെ പിന്‍വലിക്കാനുള്ള ഭരണഘടനാപരമായ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമല്ല. ഇത്തരമൊരു പ്രസ്താവന നടക്കുന്നതിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ രാഷ്ട്രീയ പക്ഷപാതവും എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ശത്രുതാ മനോഭാവവുമാണ് തുറന്നു കാട്ടുന്നതെന്നും പി ബി വ്യക്തമാക്കി.രാഷ്ട്രപതി ഇടപെട്ട് ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ഗവര്‍ണറെ തടയണമെന്നും പിബി ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരെ നേരത്തെ രൂക്ഷ വിമര്‍ശനവുമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളാ സര്‍വകലാശാലയില്‍ അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നിരുന്നു. സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇതിനെ വിമര്‍ശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള നിലപാടെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.statements of individual ministers that lower the dignity of the office of the Governor can invite action including withdrawal of pleasure