എംഎം മണിയുടെ നാട്ടില്‍ കൈക്കൂലി ചോദിച്ചുവാങ്ങി സര്‍ക്കാര്‍ ഡോക്ടര്‍;ആയിരം തന്നിലെങ്കില്‍ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ ദമ്പതികള്‍

ഉടുമ്പന്‍ചോല : അച്ഛന്റെ മരണാനന്തര ചടങ്ങിനിടെ തളര്‍ന്ന് അവശനായ ജന്മനാ അന്ധനായ രോഗിയെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ചോദിക്കുന്ന വീഡിയോ വൈറലാകുന്നു. ചിഫ് വിപ്പ് എംഎം മണിയുടെ നാട്ടിലാണ് ഈ നെറികേട് നടക്കുന്നതെന്നതാണ് ഏറെ രസകരം.

ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ, പുറ്റടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
മൂലയില്‍ വീട്ടില്‍ രജീബ് എന്ന യുവാവ്, പിതാവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ തളര്‍ന്ന വീണ് അവശനിലയിലായി. യുവാവിനെയും കൊണ്ട് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് വളരെ മോശമായ നിലയില്‍ ഡോക്ടര്‍ സംസാരിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തത്. ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രിയിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങളാണ് വൈറലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന്മനാ അന്ധനായ രോഗിയെ വളരെ തളര്‍ന്ന നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ 1000 രൂപ ചോദിക്കുകയും ചെയ്തു. അത് ചോദിച്ച ആളുകളോട് മോശമായി സംസാരിക്കുകയും രോഗിയുടെ ഡ്രിപ്പ് ഊരി മാറ്റി ചികിത്സാ നിഷേധിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ജന്മനാ അന്ധനായ രജീബ്, തളര്‍ന്ന് വീണയുടനെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ആശുപത്രിയിലെത്തിയ ഡോക്ടര്‍ രണ്ട് മണി കഴിഞ്ഞതിനാല്‍ ചികില്‍സിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ഇതോടെ രജീബിനൊപ്പമുണ്ടായിരുന്ന യുവാക്കള്‍ ഡോക്ടറോട് അഭ്യര്‍ത്ഥന നടത്തി. പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടറും ഭാര്യയും മൈന്‍ഡ് ചെയ്യാതെ കടന്നു പോയി. തങ്ങള്‍ പഠിച്ചിട്ടില്ലാത്തതു കൊണ്ടാണ് ഡോക്ടറെ തിരക്കി വന്നതെന്ന് പറയുമ്പോള്‍ കോപാകുലനായാണ് പ്രതികരണം. മൊബൈല്‍ ഫോണ്‍ ചിത്രീകരണം അവസാനിപ്പിക്കാന്‍ ഭാര്യ ആവശ്യപ്പെടുകയും ചെയ്യുന്നതും കാണാം.

https://youtu.be/w4Rf6jd9OaQ

Top