തിരുവനന്തപുരം: വരുന്ന റംസാന്‍ നോമ്പ് കാലത്ത് നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്ന് മുസ്ലിം സംഘടന നേതാക്കള്‍. സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നോമ്പ് മാസത്തില്‍ സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശ പ്രകാരം നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെടി ജലീലിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
മാലിന്യ നിര്‍മ്മാജ്ജനം നടപ്പിലാക്കുന്നതിനു വേണ്ടി സര്‍്ക്കാര്‍ നടപ്പിലാക്കുന്ന സംരഭങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാവണമെന്നും യോഗത്തില്‍ ഇവര്‍ വ്യക്തമാക്കി.ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങളെ കുറിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഹല്ല് ഭാരവാഹികളെ അറിയിക്കണമെന്നും ഇമാമുമാര്‍ മുഖേന സന്ദേശം വെളളിയാഴ്ച ഖുത്തുബുകളില്‍ നല്‍കണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയും വെളളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നും അഭിപ്രായമുയര്‍ന്നു.