കൊച്ചി:പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തൽസ്ഥാനത്ത് നിന്നും നീക്കാനുള്ള കരുനീക്കവുമായി കോൺഗ്രേസ് നേതാക്കൾ .സതീശൻ പാർട്ടിയെ നശിപ്പിക്കുന്നതു .സതീശനെ മുന്നിൽ നിർത്തി മുന്നോട്ട് പോയാൽ കേരളത്തിൽ കോൺഗ്രസിന് മുന്നേറാൻ ആവില്ല എന്നും നേതാക്കൾ .സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക്. കോൺഗ്രസ് പുനസംഘന പ്രശ്‌നത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സൗകര്യാർത്ഥം നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അർഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച് ദളിത് നേതാക്കളും ഖാർഗെയ്ക്ക് പരാതി നൽകും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരുടെ ലിസ്റ്റിൽ ഗ്രൂപ്പുകളെ വെട്ടിനിരത്തിയത് പ്രതിപക്ഷ നേതാവാണെന്നാരോപിച്ചാണ് നേതാക്കളുടെ സംയുക്തനീക്കം. മുതിർന്ന നേതാക്കളെ സതീശൻ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. പ്രശ്‌നത്തിൽ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.
എംഎം ഹസൻ, രമേശ് ചെന്നിത്തല, കെ സി ജോസഫ്, എം കെ രാഘവൻ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സതീശൻറെ നീക്കങ്ങൾക്ക് തടയിടാനും ഡൽഹിയിൽ ഹൈക്കമാൻഡിനെ കണ്ട് പരാതി അറിയിക്കാനും തീരുമാനമായിരുന്നു. എന്നാൽ പുനസംഘടനയിൽ മതിയായ ചർച്ച നടത്തിയിട്ടില്ലെന്ന പരാതി തള്ളിയ കെ സുധാകരൻ പ്രതിപക്ഷ നേതാവിനെ പിന്തുണച്ചു. തുടർന്ന് സുധാകരൻ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
അതേസമയം ഇടഞ്ഞുനില്‍ക്കുന്ന എ,ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ച കെപിസിസി നേതൃത്വം തുടരും. കേരളത്തിലെ പരാതികള്‍ ഹൈക്കമാന്‍റിന് മുന്നില്‍ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് മുന്നോടിയായി കെ സുധാകരന്‍ വിഡി സതീശനുമായി ചര്‍ച്ചനടത്തും. അതേസമയം, ജില്ലാ അടിസ്ഥാനങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് കരുത്തുകാട്ടാനുള്ള നീക്കത്തിലാണ് എ,ഐ ഗ്രൂപ്പുകള്‍.
രമേശ് ചെന്നിത്തലയും എംഎം ഹസനും ചര്‍ച്ചയില്‍ ഉന്നയിച്ച പരാതികള്‍ കെ സുധാകരന്‍ വിഡി സതീശനോട് വിശദമാക്കും. കെപിസിസി പ്രസിഡന്‍റിനെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ സതീശന്‍ ശ്രമിക്കുന്നുവെന്നാണ് പ്രബല ഗ്രൂപ്പുകളുടെ പരാതി. ഒന്നിച്ചുനിന്ന് എതിര്‍ക്കാനും ഹൈക്കമാന്‍റിനു മുന്നില്‍ പരാതിയുമായി പോയാലും കെപിസിസിക്കാണ് തലവേദന. അധ്യക്ഷനെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ സമവായത്തിനുള്ള എല്ലാ സാധ്യതകളുമാണ് കെ സുധാകരന്‍ നടത്തുന്നത്.
തുടര്‍ചര്‍ച്ചകള്‍ക്കും ഇടം ഒരുക്കിയാണ് ആദ്യ കൂടിക്കാഴ്ച ഇന്നലെ അവസാനിച്ചത്. എന്നാല്‍ കേരളത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചനയാണ് രമേശും ഹസനും നല്‍കിയത്. പരാതികളില്‍ ഹൈക്കമാന്‍റ് തീരുമാനം എടുക്കട്ടെയെന്ന പ്രതികരണവും. പരാതികള്‍ക്ക് ആധാരമായ, പുനസംഘടിപ്പിച്ച ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാരെ ഇനി മാറ്റില്ല. വരിനാിരിക്കുന്ന ഡിസിസി മണ്ഡലം തലങ്ങളിലെ പുനസംഘടനയില്‍ വിശാലമായ ചര്‍ച്ചകളും ഗ്രൂപ്പ് പ്രാതിനിധ്യവും ഉണ്ടാവുമെന്ന ഉറപ്പാണ് കെ സുധാകരന് മുന്നോട്ടുവെക്കാനുള്ളത്.