കുറച്ച് സമയം കോണ്‍ഗ്രസിന്റെ ഞെട്ടിക്കുന്ന പ്രകടനത്തിന് മുന്നില്‍ വിയര്‍ത്തെങ്കിലും ആറാം തവണയും ബിജെപി ഗുജറാത്ത് ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണത്തേക്കാള്‍ (115) കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കിലും, അവര്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 108 സീറ്റുകളിലാണ് അവര്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി.
പ്രധാനമന്ത്രിയുടെ റോഡ് ഷോകളാണ് വിജയത്തിലെത്തുന്നത്. മോദി വലിയരീതിയില്‍ പ്രചാരണം നട്തതിയ സ്ഥലങ്ങളിലാണ് ബിജെപി ഇപ്പോള്‍ വിജയിച്ച് കയറുന്നത്. നഗര മേഖലകളില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം കിട്ടി. ഗ്രാമീണ മേഖലയെ മോദി ഇള്കകി മറിച്ചു എന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്
ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയെങ്കിലും, രാഷ്ട്രീയപരമായി വന്‍ നേട്ടമാണ് അവര്‍ ഈ തിരഞ്ഞെടുപ്പിലൂടെ കൈവരിച്ചിരിക്കുന്നത്. കടുത്ത മല്‍സരം കാഴ്ചവച്ച കോണ്‍ഗ്രസ് നിലവില്‍ 73 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ച മൂന്നിടത്തും ലീഡ് ചെയ്യുകയാണ്.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.