കനത്ത മഴ; ഗുജറാത്തില്‍ മതിലിടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചു

ഗാന്ധിനഗര്‍: കനത്ത മഴയില്‍ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലിയല്‍ മതിലിടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചു. അഭിഷേക് (നാല്), ഗുന്‍ഗുന്‍ (രണ്ട്), മുസ്‌കാന്‍ (അഞ്ച്), ചിരിറാം (അഞ്ച്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്കേറ്റു. ഇവരെ വഡോദരയിലെയും ഹലോല്‍ ടൗണിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചന്ദ്രപുരയിലെ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് ദുരന്തം.

മധ്യപ്രദേശില്‍നിന്നും തൊഴില്‍ തേടി ഇവിടെ എത്തിയ കുടുംബത്തിലുള്ളവരാണ് കുട്ടികള്‍. ഫാക്ടറി മതിലിനോട് ചേര്‍ന്ന് കുടില്‍ കെട്ടിയാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇത്തരമൊരു കുടിലിന് മുകളിലേക്കാണ് മിതിലിടിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.

Top