രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; രോ​ഗം കണ്ടെത്തിയിരിക്കുന്നത് ​ഗുജറാത്തിൽ

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ലെ ബ​യോ​ടെ​ക്‌​നോ​ള​ജി റി​സ​ർ​ച്ച് സെ​ൻറ​റി​ൽ ന​ട​ത്തി​യ ജീ​നോം സീ​ക്വ​ൻ​സിം​ഗി​ലാ​ണ് ഇ​വ​ർ​ക്ക് ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ ഗു​രു ഗോ​ബി​ന്ദ് സിം​ഗ് ഗ​വ​ൺ​മെ​ൻറ് ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക ഒ​മി​ക്രോ​ൺ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. ഇ​തോ​ടെ ഗു​ജ​റാ​ത്തി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി​സം​ബ​ർ നാ​ലി​നാ​ണ് സിം​ബാ​ബ്‌​വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 72കാ​ര​ന് ജീ​നോം സീ​ക്വി​ൻ​സിം​ഗി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൻറെ തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​യാ​ൾ​ക്കൊ​പ്പം സിം​ബാ​ബ്‌​വെ​യി​ൽ നി​ന്നും വ​ന്ന ഭാ​ര്യ​യ്ക്കും ജാം​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഭാ​ര്യ സ​ഹോ​ദ​ര​നും കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ ജീ​നോം സീ​ക്വ​ൻ​സിം​ഗി​ലാ​ണ് ഇ​വ​ർ ര​ണ്ടു​പേ​ർ​ക്കും ഒ​മി​ക്രോ​ണു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Top