ബ്ര​സീ​ലി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു; രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത് ദമ്പതികൾക്ക്

റി​യോ ഡി ​ഷാ​നെ​യ്റോ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബ്ര​സീ​ലി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ നി​ന്ന് സം​പൗ​ളോ​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച 41കാ​ര​നും 37കാ​രി​യും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ന​വം​ബ​ർ 23നാ​ണ് ഇ​രു​വ​രും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ നി​ന്ന് സം​പൗ​ളോ​യി​ലെ​ത്തി​യ​ത്. നെ​ഗ​റ്റീ​വ് കോ​വിഡ് ഫ​ല​വു​മാ​യാ​ണ് ഇ​വ​ർ രാ​ജ്യ​ത്ത് എ​ത്തി​യ​ത്. പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​ണ് ബ്ര​സീ​ൽ. ഒ​മി​ക്രോ​ൺ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ര​സീ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Top