ഒമിക്രോൺ സിം​ഗപൂരിലും: രോ​ഗം സ്ഥിരീകരിച്ചത് ജോഹന്നാസ്​ബർഗിൽ നിന്ന് എത്തിയവർക്ക്

ക്വാലാലംപൂർ: ഒമിക്രോൺ സിംഗപൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ്​ ബർഗിൽ നിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. ഫലം സ്​ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്ന് സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടു സിംഗപൂരുകാർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി ​സമ്പർക്കം പുലർത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക്​ വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും പ്രസ്​താവനയിൽ പറയുന്നു. രോഗം സ്​ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയിൽ അസ്വസ്​ഥത എന്നീ രോഗലക്ഷണങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top