കേരളവും ഒമിക്രോൺ ഭീതിയിൽ: 9 പേർക്ക് കൂടി രോ​ഗബാധ; കനത്ത ജാ​ഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഭീതിപരത്തി ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.യു.കെയിൽനിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടു പേർ, ടാൻസാനിയയിൽനിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നെത്തിയ യുവതി (44), അയർലാൻഡിൽനിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

നൈജീരിയയിൽനിന്ന് വന്ന ഭർത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബർ 18, 19 തീയതികളിൽ എറണാകുളം വിമാനത്താവളത്തിലെത്തിയ ആറു പേരും വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്തുനിന്നുള്ളവരാരുമില്ല.

ഡിസംബർ പത്തിന് നൈജീരിയയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17-ന് നടത്തിയ തുടർപരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.ഡിസംബർ 18-ന് യു.കെയിൽനിന്നെത്തിയ 51-കാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മി​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നേ​ര​ത്തേ, ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ഒ​മി​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കോ​വി​ഡി​ൻറെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​ൻ വാ​ക്സി​ൻറെ നാ​ലാം ഡോ​സ് വി​ത​ര​ണം ചെ​യ്യാ​ൻ ഇ​സ്ര​യേ​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

രാ​ജ്യ​ത്ത് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ലാ​മ​ത്തെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​സ്ര​യേ​ലി​ലെ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 340 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

Top