‘ഹൈ റിസ്ക് രാജ്യത്തു നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ; സംസ്ഥാനത്ത് ഒമിക്രോൺ ഇല്ല’ – ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോൺ സ്ഥിരീകരിച്ച ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധന നടത്തും. ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റീൻ ഏർപ്പെടുത്തും. ഇവർക്ക് 7 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തിനകത്ത് പുതിയ വകഭേദം കേരളത്തിൽ ഇതുവരെ കണ്ടെത്തിയില്ലെന്ന മന്ത്രി അറിയിച്ചു. വൈറസിന്റ സാന്നിധ്യം ഉണ്ടോയെന്ന് ജനിതക ശ്രേണീകരണം വഴി പരിശോധിക്കുന്നുണ്ട്. നിലവിൽ വിമാനത്താവളത്തിൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു കഴിഞ്ഞു. നെഗറ്റീവ് ആണെങ്കിലും തുടർന്നും 7 ദിവസം ഹോം ക്വാറന്റീനിലിരിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസിറ്റീവാണെങ്കിൽ ചികിൽസാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റീൻ. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ 5 ശതമാനം ആളുകളെ റാൻഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.’ഹൈ റിസ്‌ക്’ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ അഞ്ച് ശതമാനം ആളുകളെ പരിശോധനക്ക് വിധേയരാക്കണം എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിലുള്ളത്.

ആ രീതിയിൽ അഞ്ച് ശതമാനം ആളുകളെ പരിശോധിക്കും. അവർ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം നീരീക്ഷണത്തിൽ കഴിയണം. വിമാനത്താവളങ്ങളിൽ പ്രത്യേകം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റീൻ ഉൾപ്പെടെ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്തും. 96.4%പേർ ആദ്യ ഡോസും 63% പേർ രണ്ടാം ഡോസും എടുത്തു. വാക്സീൻ എടുക്കാത്തവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top