രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണും കുതിക്കുന്നു; 781 പേർക്ക് ഒമിക്രോൺ; ഏറ്റവും കൂടുതൽ രോ​ഗികൾ ഡൽഹിയിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോവിഡിനൊപ്പം ഒ​മി​ക്രോ​ൺ കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് രോ​ഗം. ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 238 കേ​സു​ക​ൾ ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ 167 കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

അതേസമയം, രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,195 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 44 ശ​ത​മാ​നം കൂടുതൽ കേ​സു​കളാണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7347 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 3,42,51,292 പേ​രാ​ണ് രാ​ജ്യ​ത്ത് ആ​കെ രോ​ഗ​മു​ക്ത​രാ​യ​ത്. 77,002 പേ​രാ​ണ് നി​ല​വി​ൽ രോ​ഗി​ക​ളാ​യി തു​ട​രു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top