ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ: ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ എത്തിയതോടെ ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്. നിലവിൽ കുവൈറ്റിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. ജി​സി​സി കൂ​ട്ടാ​യ്മ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും സൈ​നി​ക ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്‌ ഖാ​ലി​ദ്‌ അ​ൽ ഹ​മ​ദ് അ​സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി.

സൗ​ദി, യു​എ​ഇ എ​ന്നീ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാണ് കു​വൈ​റ്റ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കിയത്.ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​രു​ടെ യാ​ത്രാ​ച​രി​ത്രം ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ കു​വൈ​റ്റ് വ്യോ​മ​യാ​ന വ​കു​പ്പി​ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top