‘കോവിഡ് ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോൺ’: യു.എസ് ഉന്നത വിദഗ്ധൻ ആന്‍റണി ഫോസി

വാഷിങ്ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് യു.എസ് ഉന്നത വിദഗ്ധനായ ആന്‍റണി ഫോസി. ഒമിക്രോൺ ബാധിച്ചവർക്ക് കോവിഡിന്‍റെ മുൻവകഭേദങ്ങളെക്കാളെല്ലാം കുറഞ്ഞ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം പകരാനുള്ള സാധ്യത, രോഗബാധയുടെ ആഘാതം, കോവിഡ് വാക്സിനോടുള്ള പ്രതികരണം എന്നീ മൂന്ന് കാര്യങ്ങളാണ് പഠന വിധേയമാക്കിയത്. പുതിയ വകഭേദം തീർച്ചയായും മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതാണ്. അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ഒമിക്രോൺ വകഭദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫോസി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇൻഫെക്ഷൻസ് ഡിസീസസ് ഡയറക്ടർ കൂടിയാണ് ആന്‍റണി ഫോസി. ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Top