യൂറോപ്പ് ഭീതിയിൽ: ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും സ്ഥിരീകരിച്ചു

റോം: ​കോ​വി​ഡി​ൻറെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും സ്ഥിരീകരിച്ചു. മൊ​സാം​ബി​ക്കി​ൽ ​നി​ന്ന് മി​ലാ​നി​ൽ മ​ട​ങ്ങ‍ി​യെ​ത്തി​യ യു​വാ​വി​ലാ​ണ് പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യിരിക്കുന്നത്. ഇ​യാ​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി.

നെ​ത​ർ​ല​ൻ​ഡി​ലും ഒ​രാ​ൾ​ക്ക് പു​തി​യ വ​ക​ഭേ​ദം സം​ശ​യി​ക്കു​ന്നു​ണ്ട്. ന​മീ​ബി​യ​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഒ​രാ​ളി​ലാ​ണ് രോ​ഗം സം​ശ​യി​ക്കു​ന്ന​തെ​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും നെ​ത​ർ​ല​ൻ​ഡ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ക്കു​ന്ന നാ​ലാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ഇ​റ്റ​ലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലും ശ​ക്ത​മാ​ക്കാ​നാ​ണ് തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഡ​ബ്ലി​യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

Top