ഒമിക്രോൺ: യാത്രാവിലക്കിനെ അ​പ​ല​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; ‘ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല; നടപടികളിൽ കടുത്ത നിരാശയുണ്ടെന്ന്’ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ്

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രവിലക്കിനെ അ​പ​ല​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സി​റി​ൽ റ​മാ​ഫോ​സ. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​ന​ട​പ​ടി​ക​ളി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും റ​മാ​ഫോ​സ വ്യക്തമാക്കി. അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​യ്ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്നും റ​മാ​ഫോ​സ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് 19 ബി.1.1.529 ​വ​ക​ഭേ​ദം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. അതേസമയം, വൈ​റ​സ് മാ​ര​ക​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്പ് 18 രാ​ജ്യ​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഏ​ഞ്ച​ലി​ക്ക് കോ​ട്‌​സി കു​റ്റ​പ്പെ​ടു​ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് 18 രാ​ജ്യ​ങ്ങ​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളിൽ ജാഗ്രത ശക്തമാണ്. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചിരുന്നു. ജർമനി, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആശങ്കയുടെ സാഹചര്യത്തിൽ യുഎസ് 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് എന്നീ രാജ്യങ്ങളും യാത്ര വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബംഗ്ലദേശും ശ്രീലങ്കയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ദക്ഷി‌ണാഫ്രിക്കയും ഹോളണ്ടും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു.

തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയും യുഎഇയും ഒമാനും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇറാൻ, ബ്രസീൽ, തായ്‌ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Top