ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; രാജ്യത്ത് ആകെ രോ​ഗബാധിതർ 45

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചവരുടെ എ​ണ്ണം 45 ആ​യി ഉ​യ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ ആ​റ് പേ​രി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ബാധിച്ചതായി ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക് കൂ​ടി രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​നി​യ,അ​ബു​ദാ​ബി വ​ഴി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ലം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി​ന്നീ​ട് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സ്ര​വം ജീ​നോ സീ​ക്വ​ന്‍​സിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധ ക​ണ്ടെ​ത്തി​യ​ത്

Top