സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

റി​യാ​ദ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒ​മി​ക്രോ​ണ്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്ത് നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ് പുതിയ വകഭേദം ക​ണ്ടെ​ത്തി​യ​തെ​ന്ന് സൗ​ദി വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. യാത്രക്കാരനേയും, ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​യും ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top