ഒമിക്രോൺ:കടുത്ത നിയന്ത്രണങ്ങൾ! എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, ആർടിപിസിആർ നിർബന്ധം, രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ്ഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി.കേരളവും ജാഗ്രതയില്‍.

ന്യൂഡൽഹി: കോവിഡിനേക്കാൾ 500 മടങ്ങ് ഭീകരനായ ഒമിക്രോൺ വൈറസിനെ ഭയത്തോടെയാണ് ലോക രാജ്യങ്ങൾ നോക്കി കാണുന്നത്. അതിനാൽ കടുത്ത നിയന്ത്രണത്തിലേക്കാണ് ലോക രാജ്യങ്ങൾ പോകുന്നത് .  ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ്ഗരേഖ പുതുക്കി കേന്ദ്രസർക്കാർ. രാജ്യന്തര യാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രയ്‌ക്ക് മുൻപ് 14 ദിവസത്തൈ വിവിരങ്ങൾ നൽകണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഡിസംബർ ഒന്ന് മുതൽ പുതുക്കിയ മാർഗ്ഗ രേഖ പ്രാബല്യത്തിൽ വരും. ഹൈറിസ്‌ക് പ്രദേശത്ത് നിന്നും വരുന്നവർക്ക് പ്രത്യേകം നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാർ രാജ്യത്തെത്തിയാൽ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. പരിശോധന ഫലം നെഗറ്റീവ് ആയാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
ഹൈറിസ്‌ക്ക് പട്ടികയിൽ 12 രാജ്യങ്ങളാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ബ്രസീൽ, ബംഗ്ലാദേശ്, ഇസ്രയേൽ, സിംഗപൂർ, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലൻഡ്, ചൈന, സിംബാബ്വേ, ഹോങ്കോങ് എന്നീ രാജ്യങ്ങളെയാണ് കേന്ദ്രസർക്കാർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേ സമയം ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ ജാഗ്രതയിലേക്കാണ്  കേരളവും . വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. പ്രതിരോധ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി. ഒമിക്രോണ്‍ വൈറസിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top