അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്‍റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് റിപ്പബ്ലികിന്‍റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഈ മാസം എട്ടിനാണു വോട്ടെണ്ണൽ. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം ബിജെപിക്കു നൂറിലേറെ സീറ്റ് കിട്ടുമെന്നു പറയുന്നു. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.