ന്യുഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് അയച്ചത് സമാന്തര സംഘടന പ്രവർത്തനമല്ലെന്ന് ഗുലാം നബി ആസാദ്. പാർട്ടി പ്രവർത്തനത്തെ കുറിച്ച് അറിയാത്ത നേതാക്കളാണ് കത്തിനെ വിമർശിക്കുന്നത്. മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കാൻ ആറ് മാസം വരെ കാത്തിരിക്കാൻ തയ്യാറാണ്. തെരഞ്ഞെടുപ്പിലൂടെ ആര് പ്രസിഡന്റ് ആയാലും അംഗീകരിക്കും. രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുമോ എന്നത് തന്നെ അലട്ടുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് ഗുലാം നബി ആസാദിന്റെ വീട്ടിൽ ആനന്ദ് ശർമ്മ, കപിൽ സിബൽ, ശശിതരൂർ, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ യോഗം ചേർന്നിരുന്നു സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴാണ് കത്തെഴുതിയതെന്ന രാഹുൽ ഗാന്ധിയുടെ നിലാപാട് നേതാക്കൾ തള്ളി. സോണിയാഗാന്ധി ആശുപത്രിയിൽ നിന്ന് വന്ന ശേഷം അവരുടെ ഓഫീസിന്റെ അനുമതിയോടെയാണ് കത്ത് നൽകിയത്. ആ സമയം അവർ ആരോഗ്യവതിയായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 പേരില്‍ ഒരാളാണ് ഗുലാം നബി ആസാദ്. ഒരു ലക്ഷ്യം നേടിക്കഴിഞ്ഞു, ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ സമയ പ്രസിഡന്‍റിനെ നിയമിക്കാന്‍ എഐസിസി യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ‘പ്രസിഡന്‍റ് സ്ഥാനാര്‍ഥികളല്ല ഞങ്ങള്‍, മുഴുവന്‍ സമയ പ്രസിഡന്‍റിനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’- ഗുലാം നബി ആസാദ് വ്യക്തമാക്കി.
6 മാസത്തിനുളളില്‍ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ എഐസിസി യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ കേരളത്തിലും പശ്ചിമ ബംഗാളിലും അസമിലും പുതുച്ചേരിയിലും തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് പുതിയ അധ്യക്ഷനെത്തും. തരൂരിന്റെ വിരുന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ പരിവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട് എന്നുളള ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാക്കള്‍ അനൗപചാരികമായി തുടങ്ങിയത് ഏകദേശം 5 മാസങ്ങള്‍ക്ക് മുന്‍പാണെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു അത്താഴ വിരുന്നില്‍ ആണ് ഇത്തരം ആലോചനകളുടെ തുടക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി പ്രമുഖ നേതാക്കള്‍ ശശി തരൂര്‍ അന്ന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. സോണിയാ ഗാന്ധിക്ക് 23 നേതാക്കള്‍ ചേര്‍ന്ന് അയച്ച കത്തിലെ ഉളളടക്കം നാളുകളായി ഈ നേതാക്കള്‍ തമ്മിലുളള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതാണ്. എന്നാല്‍ ശശി തരൂരിന്റെ വിരുന്നില്‍ പങ്കെടുത്ത എല്ലാ കോണ്‍ഗ്രസ് നേതാക്കളും സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൈലറ്റും ചിദംബരവും ആഗസ്റ്റ് 7നാണ് 23 നേതാക്കള്‍ സോണിയയ്ക്ക് കത്ത് അയച്ചത്. തരൂരിന്റെ വിരുന്നില്‍ പങ്കെടുത്ത, എന്നാല്‍ കത്തില്‍ ഒപ്പിടാത്ത പ്രമുഖ നേതാക്കള്‍ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ്, അഭിഷേക് മനു സിംഗ്വി, മണി ശങ്കര്‍ അയ്യര്‍ എന്നിവരാണ്. ശശി തരൂരിന്റെ വിരുന്നില്‍ പങ്കെടുത്തതായി അഭിഷേക് മനു സിംഗ്വി സമ്മതിച്ചിട്ടുണ്ട്.