ശ്രീനഗര്‍ | കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കശ്മീരിന്റെ സുരക്ഷയും, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും പ്രാധാനം. പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ അജണ്ടകൾ പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്.ജമ്മുവില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത റാലിയിലായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. ജമ്മുവിലെ സൈനിക കോളനിയിലായിരുന്നു റാലി.
പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും എല്ലാവര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി നാമമാകും പാര്‍ട്ടിയുടേതെന്നും ഗുലാം നബി വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആയിരിക്കും പാര്‍ട്ടിയുടെ ആസ്ഥാനം. എന്‍ ഡി എ സര്‍ക്കാര്‍ എടുത്തുകളഞ്ഞ കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടന്‍ഡയെന്ന് പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പ്രസംഗിക്കവേ ഗുലാം നബി പറഞ്ഞു.
ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും മുന്നോട്ടുവെക്കും. കോണ്‍ഗ്രസ് വിട്ട് ഒരാഴ്ചക്കു ശേഷമാണ് ഗുലാംനബി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.താൻ ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടിയുടെ അജണ്ടകളും ആസാദ് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ ഇതിൽ ഉൾപ്പെടുന്നു.
ജമ്മു കശ്മീലെ താമസക്കാരുടെ ഭൂമിയും ജോലിയും സംരക്ഷിക്കൽ, ജനങ്ങൾക്ക് പൂർണ സംരക്ഷണം നൽകൽ, കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിൽ തിരികെ എത്തിക്കൽ, അവരുടെ പുനരധിവാസം എന്നിവയും പുതിയ പാർട്ടിയുടെ അജണ്ടകളിൽ ഉൾപ്പെടും. ജമ്മു കശ്മീരിലെ മറ്റ് പ്രാദേശിക പാർട്ടികളുമായി ആസാദിന്റെ രാഷ്‌ട്രീയ പാർട്ടി സഖ്യം ചേരാൻ സാധ്യതയുണ്ട്. പിഡിപി പോലുളള മുഖ്യധാര പാർട്ടികളുമായി ചേരാനാണ് സാധ്യത. ആസാദിന്റെ പാർട്ടിയിൽ ചേരാൻ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് കാത്ത് നിൽക്കുന്നുണ്ട്