ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കണം; കുറ്റവാളിയെ വിവാഹം കഴിച്ചാലും തടയാനാവില്ലെന്ന് സുപ്രീം കോടതി

വിവാദ കേസില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നവംബർ27ന് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ അന്തിമ തീരുമാനം അതിന് ശേഷമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് തുറന്നകോടതിയിൽ വാദം കേൾക്കുമെന്നും ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാൽ പോലും അത് നിയമപരമായി തടയാൻ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൻ.ഐ.എ ഇന്ന് കോടതിയെ അറിയിച്ചു. ‘സൈക്കോളജിക്കൽ കിഡ്നാപ്പിങ് ആണ് നടന്നതെന്നായിരുന്നു എന്‍.ഐ.എ വാദിച്ചത്.

Top