ഹാദിയ സ്വതന്ത്രയായി; ആരും കാണുന്നതിന് വിലക്കില്ല; ആരെയും സംരക്ഷണം ഏല്‍പ്പിച്ചില്ല; സാധാരണ വിദ്യാര്‍ത്ഥിനിയായി സേലത്തേയ്ക്ക്

കനത്ത നിയമ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സുപ്രീം കോടതിയില്‍ ഹാദിയട സ്വതന്ത്രയായി. തുടര്‍ പഠനം നടത്താനുള്ള ഹാദിയയുടെ ആഗ്രഹം മാനിച്ച് സേലത്തേയ്ക്ക് പഠിക്കുന്നതിനായി പോകാന്‍ കോടതി നിര്‍്‌ദ്ദേശിച്ചു. സുരക്ഷാ ചുമതല തമിഴ്‌നാട് സര്‍ക്കാരിന് നല്‍കി സുപ്രീംകോടതി ഉത്തരവിട്ടു. ഹാദിയയില്‍ ഇനി രക്ഷിതാക്കള്‍ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. കോളേജ് ഹോസ്റ്റലില്‍ താമസ സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. സംരക്ഷണ ചെുമതല ആരെയും ഏല്‍പ്പിക്കാത്ത കോടതി ഹാദിയയെ കാണുന്നതില്‍ നിന്നും ആരെയും വിലക്കിയതുമില്ല.

തന്നെ സ്വതന്ത്ര്യയാക്കണമെന്ന ഹാദിയയുടെ വാദം അംഗീകരിക്കുകയായിരുന്നു കോടതി. തന്റെ ഇപ്പോഴത്തെ മതവിശ്വാസം പിന്തുടര്‍ന്ന് ജീവിക്കണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടിരുന്നു. മനുഷ്യനെന്ന പരിഗണന കിട്ടണമെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് ഹാദിയ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണോ എന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യത്തിന്, തന്റെ ചെലവ് വഹിക്കാന്‍ ഭര്‍ത്താവുള്ളപ്പോള്‍ സര്‍ക്കാര്‍ എന്തിന് നോക്കണമെന്ന് ഹാദിയ കോടതിയോട് ചോദിച്ചു. നേരിട്ടു ഹാജരാവാനുള്ള നിര്‍ദേശം അനുസരിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു ഹാദിയ. വീടുവിട്ടത് മാതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നും ഹാദിയ വിശദമാക്കി. കഴിഞ്ഞ 11 മാസമായി താന്‍ അന്യായ തടവിലായിരുന്നുവെന്നും കോടതിയോട് ഹാദിയ വ്യക്തമാക്കിയിരുന്നു.

ഹാദിയയെ അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളിയാണ് കോടതി തീരുമാനം. അടച്ചിട്ട കോടതിയില്‍ കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ വാദം കേള്‍ക്കുന്നത് സുപ്രീംകോടതിയില്‍ തുടരുകയാണ്. സാധാരണ കേസ് ആയിരുന്നുവെങ്കില്‍ പെണ്‍കുട്ടിയെ മാത്രം കേട്ട് വിധി പ്രഖ്യാപിച്ചേനെ. ഇത് അസാധാരണ കേസാണ്- ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു.

അഞ്ചു മണിക്കു ശേഷവും അസാധാരണ നടപടിയിലൂടെ ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം അംഗീകരിച്ചായിരുന്നു ഹാദിയ കേള്‍ക്കാനുള്ള കോടതി തീരുമാനം. എന്താണ് സ്വപ്നമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹാദിയ. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു ഹാദിയയുടെ മറുപടി. അഞ്ച് പ്രധാന ചോദ്യങ്ങളാണ് കോടതി ഹാദിയയോട് ആരാഞ്ഞത്.

നേരത്തെ, അശോകന്റെ ആരോപണങ്ങളെല്ലാം അന്വേഷിച്ച ശേഷമേ ഹാദിയയെ കേള്‍ക്കൂവെന്നാണ് കോടതി പറഞ്ഞത്. അശോകന്റെ അഭിഭാഷകന്റെ വാദങ്ങളെല്ലാം അംഗീകരിച്ച കോടതി ആരോപണങ്ങളെ പറ്റി അന്വേഷിക്കുമെന്നു വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കേസ് നീട്ടിവയ്ക്കരുതെന്ന ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ന് ഹാദിയയെ ഹാജരാക്കാന്‍ പറഞ്ഞത് കോടതി തന്നെയാണ്. എന്നിട്ട് ഈ കേസ് നീട്ടിക്കൊണ്ടുപോയാല്‍ ഞാനെന്തു ചെയ്യുമെന്നും കപില്‍ സിബല്‍ ചോദിച്ചിരുന്നു.

Top