വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം അല്ല; ഐപിസി 497 സുപ്രീം കോടതി റദ്ദാക്കി; ‘ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല’

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് സുപ്രീം കോടതി റദ്ധാക്കി. പരസ്പര സമ്മതത്തോടെയുളള വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി

ഐപിസി 497 വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എഎന്‍ ഖാന്‍വില്‍ക്കറും വിധി പ്രസ്താവിച്ചത്. അംഞ്ചംഗ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് ഒരേ അഭിപ്രായമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

497ാം വകുപ്പ് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 വകുപ്പ് ഏകപക്ഷീയവും സ്ത്രീകളുടെ അന്തസ് ഹനിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളെ അന്തസില്ലാതെ കാണുന്നതാണ് നിലവിലെ വകുപ്പ്. വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമായേക്കാം എന്നാല്‍ ക്രിമിനല്‍ കുറ്റമല്ല.

ഭര്‍ത്താവ് സ്ത്രീയുടെ യജമാനന്‍ അല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേല്‍ മറ്റൊരു ലിംഗത്തിന് നല്‍കുന്ന പരമാധികാരം തെറ്റാണെന്നും കോടതി.

ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ഖാൻവിൽക്കറിന്റെയും വിധിയോട് യോജിച്ചു ജസ്റ്റിസ് നരിമാൻ. ആധിപത്യ സ്വഭാവമുള്ളതാണ് 497. ഭരണഘടനയുടെ 14, 15 അനുച്ഛേദനങ്ങളുടെ ലംഘനമാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ താല്പര്യമാണ് നിയമത്തിൽ എന്നും

വകുപ്പിനെ എതിർത്ത് ജസ്റ്റിസ് ചന്ദ്രചൂഡും. ഭൂതകാലത്തിന്റെ നിയമമാണിത്. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഹനിക്കുന്നത്. സ്ത്രീകളെ പുരുഷന്റെ സ്വത്തായി കണക്കാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 497 വകുപ്പ് സ്ത്രീകൾ വിവാഹത്തിലെ തുല്യതയില്ലാത്ത പങ്കാളിയായാണ് കണക്കാക്കുന്നത്. സ്ത്രീകൾക്ക് ലൈംഗിക തിരഞ്ഞെടുപ്പിലെ പരമാധികാരം വെടിയേണ്ടി വരുന്നു. അത് പുരുഷമേധാവിത്തം കാരണമാണ്. അത് സ്ത്രീകളുടെ സ്വാതന്ത്രത്തെയും അന്തസിനെയും ഹനിക്കുന്നു.

വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്‍മാര്‍ക്കെതിരെ മാത്രം കേസെടുക്കുന്ന വകുപ്പാണ് ഐപിസി 497. ഈ വകുപ്പ് റദ്ദാക്കിയാല്‍ വിവാഹമെന്ന സമ്പ്രദായം തകരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വിവാഹേതര ബന്ധത്തില്‍ പുരുഷന്മാരെ മാത്രം കുറ്റക്കാര്‍ ആക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കുന്ന 157 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥയാണ് ഇതോടെ സുപ്രീംകോടതി പൊളിച്ചെഴുതാന്‍ തീരുമാനിച്ചത്.

Top