സേലം: വിവാഹം റദ്ദാക്കി കേരള ഹൈക്കോടതി വീട്ടിതടങ്കില്‍ പാര്‍പ്പിച്ച ഹാദിയയെ സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ കണ്ടു. സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും പൊലീസ് നടപടികള്‍ക്കും ഒടുവിലാണ് ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണുന്നത്.
ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു കൂടിക്കാഴ്ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സേലത്തെ ഹോമിയോ കോളജില്‍ പഠനത്തിന് ചേരുകയായിരുന്നു ഹാദിയ. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കലിന് അറുതി വന്നത് സുപ്രീം കോടതി ഹാദിയയെ കേള്‍ക്കാന്‍ തയ്യാറായതോടെയാണ്. കോളജിലും ഹാദിയക്ക സുരക്ഷയൊരുക്കുന്നത് പൊലീസും ചേര്‍ന്നാണ്. എന്നാല്‍ ഹാദിയയെ കോടതി സ്വതന്ത്രയായി വിട്ടതിനാല്‍ അവര്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും അവരെ സന്ദര്‍ശിക്കാവുന്നതാണ്.