ഹാദിയ വീട്ടുതടങ്കലിലല്ല: അശോകന്‍; ആരെയും അടച്ചിട്ടിട്ടില്ല ഹാദിയ എവിടെയും പോകാന്‍ തയ്യാറാകുന്നില്ലന്നും അച്ഛന്‍

വൈക്കം: ഹാദിയയെ നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛനായ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി ഇന്ന് വ്യക്തമാക്കി.

എന്നാല്‍, ഹാദിയ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍. ‘ആരെയും അടച്ചിട്ടിട്ടില്ല. എവിടെ വേണമെങ്കിലും പൊലീസ് സംരക്ഷണത്തില്‍ പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. മകള്‍ പോകാന്‍ തയ്യാറാകാത്തതാണ്’. മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഹാദിയയുടെ പിതാവ് പറഞ്ഞു. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27-ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ഹാദിയയുടേത് ‘സൈക്കോളജിക്കല്‍ കിഡ്നാപ്പിംഗ്’ ആണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഷെഫിനെതിരായുള്ള അന്വേഷണത്തിന്റ ആദ്യ റിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഹൈക്കോടതി നടപടി തെറ്റാണ് എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാന്റെയും എന്‍. ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദി ക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സോഷ്യല്‍മീഡിയയിലൂടെ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Top