സേലം: തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെന്നു ഹാദിയ വെളിപ്പെടുത്തി. ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗണ്‍സിലിങ് ഉണ്ടായിരുന്നു. കൗണ്‍സലിങ്ങിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. അവര്‍ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനം നടത്തി സനാതന ധര്‍മത്തിലേക്കു വന്നെന്നു നീ പറഞ്ഞേ പറ്റുവെന്നും അവര്‍ നിര്‍ബന്ധിച്ചിരുന്നു
സുപ്രീം കോടതി നിര്‍ദേശപ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയ സേലത്തെ കോളജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്കു ഹാദിയ അപക്ഷേ നല്‍കും. അതേസമയം, ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ വ്യക്തമാക്കി.
മാനസിക നില ശരിയല്ലെന്ന വാദത്തോട് അതു പരിശോധിക്കാമെന്നു ഹാദിയ പറഞ്ഞു. തനിക്ക് അങ്ങനെയില്ലാ എന്നു പറഞ്ഞാല്‍ അതിന് എന്തു വിലയുണ്ടാകും. ആറു മാസം വീട്ടിലായിരുന്നു. ഇനി ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്നും മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനു ഹാദിയ മറുപടി പറഞ്ഞു. ഷെഫിന്‍ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭര്‍ത്താവാണെന്നാണു താന്‍ കോടതിയില്‍ പറഞ്ഞത്. മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചു.
വീട്ടില്‍ കഴിഞ്ഞ കാലത്ത് തന്നെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ വ്യക്തമാക്കി. ഇതിനായി ശിവശക്തി യോഗ സെന്ററില്‍നിന്നു കൗണ്‍സിലിങ്ങിനായി ആളു വന്നിരുന്നു.
അതിനിടെ, ഹാദിയയെ കാണാന്‍ ഷെഫിനെ അനുവദിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.