ഹലാല്‍ സമ്പ്രദായം മുത്തലാഖ് പോലൊരു ദുരാചാരമാണ് ! സമ്പ്രദായവും ബോര്‍ഡും സര്‍ക്കാര്‍ നിരോധിക്കണം: ബിജെപി

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ പ്രതിരോധത്തിലാക്കി ബിജെപി . ഹോട്ടലുകളിലെ ഹലാല്‍ സമ്പ്രദായത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ സമ്പ്രദായം. അതിനാൽ പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍.

ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല. ഇസ്ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ്. ആ തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സുധീർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ആരോഗ്യപരമായ പ്രശ്‌നവും ഹലാലില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത് പൊടുന്നനെയാണെന്നും സുധീര്‍ ചൂണ്ടിക്കാട്ടി. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഹലാലിനെ കുറിച്ച് പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. അത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. എസ്ഡിപിഐയുടെ കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറണമെന്നും പോപ്പുലര്‍ഫ്രണ്ടും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ സഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 25 ബിജെപി ജില്ലാ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു. ഹലാല്‍ സംസ്‌ക്കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍നും പറഞ്ഞു.

ആ അജണ്ട തിരിച്ചറിയാന്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഹലാല്‍. കേരളത്തില്‍ ഹലാല്‍ പ്രതിഭാസം വളരെ പെട്ടെന്നാണ് വ്യാപകമായത്. ഇത് നിഷ്‌ക്കളങ്കമല്ല. ഇതിന് പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതപരമായ കലഹമുണ്ടാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ്. പാലക്കാട് കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. പൊലീസിന്റെ സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായെ കാണും. കെ-റെയില്‍ വിഷയത്തില്‍ ബിജെപിയുടെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. സാങ്കേതികമായ കുറേ തടസമുള്ളതിനാല്‍ കെ-റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് തന്നെയാണ് വിശ്വാസമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top