ഹലാൽ ​ഗോമൂത്രം !!ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ​ഗോമൂത്രം.

കൊച്ചി : ഹലാൽ ,തുപ്പൽ ബിരിയാണി വിവാദം കത്തിപ്പടരുകായണ് .അതിനിടെ ഇവ പടച്ചു വിടുന്നവർക്ക് തന്നെ വിനയാവുകയാണ് ഹലാൽ ഉൽപ്പന്നങ്ങൾ .ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലാവുകയാണ് ഹലാൽ ​ഗോമൂത്രം. ഹലാലുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ​ഗോമൂത്രമെങ്കിലും മാർക്കറ്റിം​ഗിന് വേണ്ടിയാണ് ഇത്തരമൊരു ബ്രാൻഡിം​ഗ് കമ്പനി ഉപയോ​ഗിച്ചതെന്നാണ് സൂചന. ഡോ. ഭാട്ടിയ എന്നയാളുടെ പേരിലാണ് കമ്പനിയെന്നാണ് ട്വീറ്റുകളിൽ ചൂണ്ടിക്കാണിക്കുന്നത്.

ഹെർബൽ ​ഗോമൂത്രമെന്നും പൂർണമായും ഹലാലെന്നും ​ഗോമൂത്ര കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.സംഘപരിവാർ കേന്ദ്രങ്ങളാണ് പ്രധാനമായും ​ഗോമൂത്ര ​ഗുണങ്ങളെപ്പറ്റി പ്രചരണങ്ങൾ നടത്തുന്നത്. കൊവിഡ് സുഖപ്പെടുത്താൻ ചാണകം ​ഗുണകരമാണെന്നും സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ​ഹലാൽ ​ഗോമൂത്രം ചർച്ചയാവുന്നത്. കേരളത്തിൽ ഹലാൽ ബോർഡുകൾക്കെതിരെ ബിജെപി രം​ഗത്തുവന്നിരുന്നു. ഹലാൽ ബോർഡുകൾ വെക്കുന്ന ചില ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പുന്നുവെന്നും ബിജെപി ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടോ? ഡിവൈഎഫ്‌ഐ മറുപടി’മലപ്പുറത്ത് പന്നിയിറച്ചി’ പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നതെന്നും റഹീം പറഞ്ഞു.

പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടത്തുന്നത്. അപക്വമതികളായ വ്യക്തികള്‍ സോഷ്യല്‍മീഡിയ ഹൈപ്പിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനെ തീ പിടിപ്പിക്കേണ്ട കാര്യമില്ല. എറണാകുളത്ത് നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പന്നിയിറച്ചി വിതരണം ചെയ്തു. എറണാകുളത്തെ പ്രധാനഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചി. പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തിനും പ്രദേശങ്ങളുടേതായ ഭക്ഷണവിഭവങ്ങളുണ്ട്. എല്ലാം കഴിക്കണമെന്ന് പറയുന്നത്, മദ്യം കുടിക്കാത്തവരെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ്. മലപ്പുറത്തും വിതരണം ചെയ്യണം, അങ്ങനെയാണോ പറയേണ്ടത്, ദുരുദേശപരമായ പ്രസ്താവനകളാണ് ഇത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നത്.”

ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്‌ഐക്ക് ആവശ്യമില്ല. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്‌ഐ നല്‍കിയ സന്ദേശം. ഉത്തരേന്ത്യന്‍ മാതൃകകള്‍ ഇവിടെ നടക്കില്ല. ഞങ്ങള്‍ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ. നിങ്ങള്‍ക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാന്‍ കേരളത്തില്‍ കഴിയുമെന്ന് ആര്‍എസ്എസ് കരുതേണ്ട. സാഹോദര്യത്തില്‍ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സംഘപരിവാര്‍ വര്‍ഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് സാധിക്കണം. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ഡിവൈഎഫ്‌ഐ തടയും. വര്‍ഗീയത പടര്‍ത്താന്‍ ആര്‍എസ്എസിനെ ഡിവൈഎഫ്‌ഐ അനുവദിക്കില്ല

Top