ഹനാന്റെ ‘നോട്ടില്ലാ പാത്തുമ്മ’ വീഡിയോ വീണ്ടും വെറലാവുന്നു

കൊച്ചി:കേരളത്തിൽ ഹനാൻ വിഷയം കത്തിനിൽക്കേ രണ്ട് വര്‍ഷം മുമ്പ് ഹനാന്‍ തന്നെ എഴുതി സംഗീതം നല്‍കി പാടിയ ഗാനം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. നോട്ടു നിരോധന സമയത്ത് 2016 ല്‍ രചിച്ച് നോട്ടില്ലാ പാത്തുമ്മ എന്ന് ഗാനമാണ് ഇപ്പോള്‍ വൈറാലാവുന്നത്.മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’.എന്ന് അടികുറിപ്പോടെയാണ് ഗാനം വീണ്ടും പ്രചരിക്കുന്നത്. അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

സംഭവത്തില്‍ വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top