ആഡംബര സൗകര്യങ്ങളൊന്നും വേണ്ട; അടിസ്ഥാനകാര്യങ്ങളെങ്കിലും ഒരുക്കി തരണം; വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഹാര്‍ദ്ദിക്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യന്‍ ടീമിനായി വെസ്റ്റ് ഇന്‍ഡീസില്‍ ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ് ഹാര്‍ദ്ദിക് രൂക്ഷമായി പ്രതികരിച്ചത്.

ഞങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളൊന്നും വേണ്ട. പക്ഷെ അടിസ്ഥാനകാര്യങ്ങളെങ്കിലും ഒരുക്കി തരണമെന്ന് ഹാര്‍ദ്ദിക് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഞങ്ങള്‍ ഈ പരമ്പരയില്‍ കളിച്ച മനോഹരമായ ഗ്രൗണ്ടുകളിലൊന്നാണിത്. അടുത്ത തവണ ഞങ്ങള്‍ വിന്‍ഡീസിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ടീം അംഗങ്ങളുടെ യാത്ര സംബന്ധിച്ച കാര്യങ്ങള്‍. ഇക്കാര്യത്തില്‍ തടസങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുവരുത്തുമെന്നാണ് കരുതുന്നത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ച് അവതാരകനും മുന്‍ വിന്‍ഡീസ് താരവുമായ ഡാരന്‍ ഗംഗ ചോദിച്ചപ്പോഴാണ് ഹാര്‍ദ്ദിക് വിമര്‍ശനം ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top