സ്വാമിയുടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​ത് താനെന്ന് യുവതി; പീഡിപ്പിച്ചെന്ന മൊഴി കളവ് ​

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണന്നാണ് പുതിയ വെളിപ്പെടുത്തല്‍. വേണമെന്ന് വച്ച് ചെയ്തതല്ല, കത്തി വീശിയപ്പോള്‍ കൊണ്ടതാണെന്നാണ് പെണ്‍കുട്ടി തന്റെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരിക്കുന്നത്.ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് രേഖപ്പെടുത്തി കൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു. ഈ കത്ത് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും വിപരീതമായ മൊഴിയാണ് പെണ്‍കുട്ടി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ തന്നെയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും യുവതി. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ യുവതിയുടേതെന്ന് പറയപ്പെടുന്ന കത്തിന് പിന്നാലെ പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാറുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്. ഇൗ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

കത്തും ശബ്ദേരഖയും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കി. താന്‍ സ്വയം ലിംഗം മുറിച്ചതാണെന്നായിരുന്നു സ്വാമി ആദ്യം അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്. പൊലീസ് നിര്‍േദശിച്ചതിെന്‍റ അടിസ്ഥാനത്തിലാണ് മൊഴി നല്‍കിയതെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് യുവതി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയെ കേസില്‍ കുടുക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ യുവതിയുടെ കത്തിലും സംഭാഷണത്തിലുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസ്സിലായതെന്നും യുവതി പറയുന്നു. സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗികബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി നല്‍കിയത്. തന്നെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പൊലീസിന് മൊഴി കൊടുത്തെന്ന വാദം തെറ്റാണ്.

പോക്സോ ചുമത്തണമെങ്കില്‍ 16 വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന് പറയണമെന്ന് പൊലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ മൊഴി നല്‍കിയത്. അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് അയാള്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് തന്നോട് ആവശ്യപ്പെടുകയായിരുന്നു.

നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ഇരുട്ടില്‍ താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിെന്‍റ നിര്‍ദേശാനുസരണം ഇറങ്ങിയോടിയത്. നേരത്തേ തനിക്ക് അയ്യപ്പദാസുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.

സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. എ.ഡി.ജി.പിയും അയ്യപ്പദാസും ഉള്‍പ്പെടെ നാലുപേരുടെ ഗൂഢാലോചനയാണ് സംഭവമെന്ന് കഴിഞ്ഞദിവസം പ്രതിഭാഗം അഭിഭാഷകന് യുവതിയുടെ പേരില്‍ ലഭിച്ച കത്തില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്വാമിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

 

സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്സോ കോടതി പരിഗണിക്കും. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചു മാറ്റിയത്. സ്വാമി ഇപ്പോള്‍ റിമാന്‍ഡിലാണ്. താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായാണ് പൊലീസ് മൊഴി എഴുതിയത്. മൊഴി തന്നെ വായിച്ച് കേള്‍പ്പിച്ചില്ല. തന്നെക്കൊണ്ട് ഒപ്പിടുവിക്കുക മാത്രമാണ് ചെയ്തത്. 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയപ്പോഴും ഇത് ആവര്‍ത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

Top